കേരള വികസന വെല്ലുവിളികള്‍- പഴയതും പുതിയതും

ഡോ.കെ.പി.കണ്ണന്‍

കേരള വികസന മാതൃക എന്നറിയപ്പെടുന്ന വികസനാനുഭവം അതിന്റെ രണ്ടാം ഘട്ടത്തില്‍ എത്തി നില്‍ക്കുന്ന ഒരു സന്നിഗ്ധാവസ്ഥയാണ് നാം കാണുന്നത്. സാമൂഹികവും പിന്നീട് രാഷ്ട്രീയവുമായ ജനകീയ പ്രസ്ഥാനങ്ങള്‍വഴി സാമൂഹിക വികസന രംഗത്ത് കേരളം കൈവരിച്ച നേട്ടങ്ങള്‍ ഇപ്പോഴും മങ്ങലില്ലാതെ തുടരുന്നു. സമഗ്രമായ ഒരു കാഴ്ചപ്പാടില്‍ നോക്കിയാല്‍ ഗുജറാത്തിനല്ല മറ്റൊരു സംസ്ഥാനത്തിനും കേരളത്തെ മറികടക്കാന്‍ ഇന്നേവരെ കഴിഞ്ഞിട്ടില്ല. എന്നാല്‍ ഇതുകൊണ്ടുമാത്രം തൃപ്തിപ്പെടാന്‍ കഴിയുന്ന ഒരവസ്ഥയിലല്ല കേരളം. ചിലപ്പോഴെങ്കിലും ഈയൊരു വിജയം കൂടുതല്‍ സാമൂഹ്യസാമ്പത്തിക പിരിമുറുക്കത്തിന് ആക്കം കൂട്ടിയിട്ടില്ലേ എന്നും സംശയിക്കേണ്ടിയിരിക്കുന്നു. അതുകൊണ്ടുതന്നെ പഴയതും പുതിയതുമായ വെല്ലുവിളികള്‍ നേരിടുന്ന ഒരു സംസ്ഥാനമായി കേരളം മാറിയിരിക്കുന്നു. സാക്ഷരത കൊണ്ടും വിദ്യാഭ്യാസം കൊണ്ടും ആരോഗ്യരംഗത്തെ പരിപാലനം കൊണ്ടും ഉണ്ടായ ജനസംഖ്യാപരിണാമം ഇന്ന്്്് കേരളത്തിനൊരു അനുഗ്രഹമായി വേണം കരുതാന്‍. എല്ലാ കുട്ടികള്‍ക്കും സ്‌ക്കൂള്‍ വിദ്യാഭ്യാസവും, ബഹുഭൂരിപക്ഷം ജനങ്ങള്‍ക്കും പ്രാഥമിക ആരോഗ്യസംരക്ഷണവും നല്‍കുന്നതിലും കേരളം വിജയിച്ചിട്ടുണ്ട്്്. എന്നാല്‍ 1980 കളുടെ അവസാനം വരെ അനുഭവപ്പെട്ട മന്ദഗതിയിലുള്ള സാമ്പത്തിക വളര്‍ച്ചയും ചിലപ്പോള്‍ മുരടിപ്പും കൂടുതല്‍ തൊഴിലില്ലായ്്്മയ്ക്കും (പ്രത്യേകിച്ചും അഭ്യസ്തവിദ്യര്‍ക്ക്്്) മറ്റ്്് സാമൂഹിക പിരിമൂറുക്കങ്ങള്‍ക്കും ഇടയാക്കി.
ഗള്‍ഫ്്് പണമെന്ന പ്രതിഭാസം

ഈയവസരത്തിലാണ് ഗള്‍ഫ്്് മേഖലയില്‍ ഉണ്ടായ സമ്പദ്് വര്‍ധന സൃഷ്്്ടിച്ച വലിയൊരു തൊഴില്‍ വിപണിയാണ് കേരളത്തിലുള്ള അനേകം ചെറുപ്പക്കാരെ അങ്ങോട്ടാകര്‍ഷിച്ച്്് രക്ഷിച്ചത്. അതിന്റെ ഫലമായുണ്ടായ പ്രവാസി പണമൊഴുക്ക് കേരളത്തിന്റെ സമ്പദ് മേഖലയെ വല്ലാതെ സ്വാധീനിച്ചു എന്നുമാത്രമല്ല ഇപ്പോഴും സ്വാധീനിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു. തിരിച്ചു വരുന്ന പ്രവാസികളേക്കാള്‍ കൂടുതല്‍ പേര്‍ വര്‍ഷാവര്‍ഷം ഗള്‍ഫ് മേഖലയിലേക്കും മറ്റ് രാജ്യങ്ങളിലേയ്ക്കും പോയിക്കൊണ്ടിരിക്കുന്നു എന്നാണ് പഠനങ്ങള്‍ കാണിക്കുന്നത്. മറ്റ് രാജ്യങ്ങളിലും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലുമായി പ്രവാസികളായവരുടെ സംഖ്യ കേരളത്തിലുള്ള ജനസംഖ്യയുടെ പത്തുശതമാനത്തോളം വരും. കേരളത്തിന് പുറത്ത്് സ്ഥിരതാമസമാക്കിയവര്‍ ഉള്‍പ്പെടാതെയുള്ള കണക്കാണിത്. പ്രവാസികള്‍ അയക്കുന്ന പണത്തിന്റെ തോത് കൂടിവരികയല്ലാതെ കുറഞ്ഞിട്ടില്ല. ഇപ്പോഴത് കേരളത്തിന്റെ മൊത്തം വാര്‍ഷിക വരുമാനത്തിന്റെ മുപ്പതു ശതമാനത്തോളം വരും. അതായത് 60,000 കോടിയോളം രൂപ.

രണ്ടു തരത്തിലുള്ള പ്രത്യാഘാതങ്ങള്‍ പ്രവാസി പണംമൂലം ഉണ്ടായിട്ടുണ്ട്. ഒന്ന് കേരളത്തിലെ മൊത്തം കുടുംബങ്ങളിലെ നാലിലൊന്ന് വിഭാഗം ഇതുമൂലം സാമ്പത്തികമായി രക്ഷപ്പെട്ടു; അതില്‍ നല്ലൊരു വിഭാഗം സമ്പന്നരായെന്നും പറയാം. രണ്ടാമതായി, പ്രവാസിപ്പണം പലകാര്യങ്ങള്‍ക്കു വേണ്ടിയും ഇവര്‍ ചിലവഴിക്കുന്നതിലൂടെ പല തൊഴിലിനും കിട്ടുന്ന വേതനം കൂടി പ്രത്യേകിച്ചും ശാരീരികാധ്വാനം വേണ്ടിവരുന്ന തൊഴിലുകളില്‍. കൂടാതെ വിദ്യാഭ്യാസം, ആരോഗ്യം എന്നീ സേവനങ്ങള്‍ക്ക് ഡിമാന്റ്്് വര്‍ദ്ധിച്ചു. ഉപഭോഗ വസ്തുക്കള്‍ക്കും ഡിമാന്റ് കൂടി. കുറച്ചൊക്കെ ചെറുകിട വ്യവസായ നിക്ഷേപങ്ങളും ഉണ്ടായി. ചുരുക്കത്തില്‍ ഒരു മള്‍ട്ടിപ്ലയര്‍ ഇഫക്ടിലൂടെ കേരള സമ്പദ് ഘടന കൂടുതല്‍ വേഗത്തില്‍ വളരാന്‍ തുടങ്ങി. ദേശീയ തലത്തില്‍ വിപണിയെ കൂടുതല്‍ പ്രോത്സാഹിപ്പിച്ചുകൊണ്ടുള്ള നയങ്ങളും കൂടിയായപ്പോള്‍ ഈ വളര്‍ച്ചാ നിരക്ക് 8-9 ശതമാനം വരെ എത്തി. അങ്ങനെയാണ്്്്്്്് പ്രതിശീര്‍ഷ ഉപഭോഗത്തില്‍ കേരളം കുറച്ചു കാലമായി ഒന്നാം സ്ഥാനത്ത്് നില്‍ക്കുന്നത്്.

സ്വകാര്യ മേഖലയുടെ അസന്തുലിത വളര്‍ച്ച
ഇതുമൂലവും നേരത്തെ ഉണ്ടായിരുന്നതും പിന്നീട് വിപുലപ്പെടുത്തിയതുമായ സാമൂഹ്യ സുരക്ഷ പദ്ധതികള്‍ കൊണ്ട് അറ്റ ദാരിദ്ര്യം വളരെ കുറഞ്ഞു. എന്നാല്‍ സമൂഹത്തില്‍ സാമ്പത്തിക അസന്തുലിതാവസ്ഥ കൂടിക്കൊണ്ടു വന്നു. അപ്രധാനമല്ലാത്ത ഒരു വിഭാഗത്തിന്റെ കൈയ്യില്‍ സമ്പത്തും വരുമാനവും കൂടുകയും അവരുടെ ഉപഭോഗത്തിനും സേവനങ്ങള്‍ക്കും വേണ്ട പുതിയ സ്വകാര്യ വിപണി ഉയര്‍ന്നു വരികയും ചെയ്തു. 1990-കളുടെ തുടക്കത്തില്‍ ദേശീയ ഗവണ്‍മെന്റ് തുടങ്ങി വച്ച സാമ്പത്തിക പരിഷ്‌കാരങ്ങള്‍ ഈ പ്രക്രിയയ്ക്ക് കൂടുതല്‍ പ്രോത്സാഹനവും ആക്കവും കൂട്ടി. സമ്പദ് വ്യവസ്ഥ വളരുന്നതിനനുസരിച്ച് ഗവണ്‍മെന്റിന്റെ ധനസ്ഥിതി വളര്‍ന്നില്ല. വെട്ടിപ്പിലൂടെയും മറ്റും പിരിക്കാതെ പോകുന്ന നികുതിയും, നികുതിയേതര വരുമാനങ്ങളും ഇപ്പോഴും അതേ നിലയില്‍ തുടരുന്നു. ചില പഠനങ്ങളുടെ അടിസ്ഥാനത്തില്‍ ഗവണ്‍മെന്റിനു കിട്ടേണ്ട വരുമാനത്തിന്റെ മൂന്നില്‍ രണ്ടു ഭാഗം പോലും കിട്ടുന്നുണ്ടോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. ഇതു കൂടാതെ പൊതുമേഖലയുടെ തളര്‍ച്ചയും തകര്‍ച്ചയും ഗവണ്‍മെന്റിന്റെ സാമ്പത്തിക ഭാരം കൂട്ടാന്‍ കാരണമായി. ഈയൊരവസ്ഥയിലാണ് സാമ്പത്തികമായി ഉയര്‍ന്നു വരുന്ന മധ്യവര്‍ത്തികളടക്കമുള്ള വിഭാഗത്തിന് വേണ്ടി സ്വകാര്യ ആരോഗ്യ-വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉയര്‍ന്നു വരുന്നത്. ഇതില്‍ പ്രാമുഖ്യം കച്ചവടത്തിനാണെന്ന് പറയേണ്ടതില്ലല്ലോ. നേരത്തെ സാമൂഹ്യ-സമുദായ സേവനമെന്ന കാഴ്ചപ്പാടില്‍ ഉയര്‍ന്നുവന്ന വിദ്യാഭ്യാസ-ആരോഗ്യ സ്ഥാപനങ്ങള്‍ ഇന്ന് ബിസിനസ്സ് സ്ഥാപനങ്ങളാണ്. മാര്‍ക്കില്ലെങ്കിലും പണം കൊടുത്ത് മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസം നല്‍കാന്‍ വെന്വുന്ന മാര്‍ക്കറ്റ് സജീവമാണ്. കെട്ടിട നിര്‍മ്മാണ മേഖലയാണ് ദ്രുതഗതിയില്‍ വളര്‍ന്ന മറ്റൊരു മേഖല. വിലക്കൂടുതലും കൂടുതല്‍ ഊര്‍ജ്ജം ഉപയോഗിച്ച് നിര്‍മ്മിക്കുന്നതുമായ, പ്രാദേശിക വസ്തുക്കള്‍ വളരെ കുറവായ, അസംസ്‌കൃത വസ്തുക്കളും, സാമഗ്രികളുമാണിവിടെ ഉപയോഗിക്കുന്നത്. അവയില്‍ പ്രാദേശിക ഉത്പന്നമായ മണലിനും, കല്ലിനും ഡിമാന്റ് ഏറിവന്നപ്പോള്‍ നിയമത്തെ മറികടക്കാനായി മാഫിയ സംഘങ്ങളും ഉയര്‍ന്നു വന്നു. പ്രവാസിപണത്തിനു പുറമെ കൈക്കൂലി പണം, നിയമവിരുദ്ധമായി ഉണ്ടാക്കുന്ന പണം എന്നിവ കൂടിവരുന്ന സാഹചര്യത്തില്‍ ഭൂമിക്കും വലിയ ഡിമാന്റായി. എളുപ്പം പണമുണ്ടാക്കാനുള്ള ഈവിധ മാര്‍ഗങ്ങളും, മറ്റു മാര്‍ഗങ്ങളും (സ്വര്‍ണ്ണ വ്യാപാരം, ഹോട്ടല്‍, ഷോപ്പിംഗ്്് മാളുകള്‍, വിവാഹ ഹാളുകള്‍) വളര്‍ന്നുവലുതായപ്പോള്‍ ഉല്‍പ്പാദനരംഗത്തേക്കുള്ള ആകര്‍ഷണം കുറഞ്ഞു. നിക്ഷേപകരെ നിരുത്സാഹപ്പെടുത്തുന്ന തരത്തിലുള്ള തൊഴില്‍ സംസ്‌കാരവുംകൂടിയായപ്പോള്‍ ഉല്‍പ്പാദനമേഖല വേണ്ടവിധം വളര്‍ന്നില്ല (തളര്‍ന്നിട്ടില്ല എന്നതും ഓര്‍ക്കേണ്ടതാണ്്്). അതുകൊണ്ടുതന്നെ ഭൂമാഫിയയും വളര്‍ന്നു വന്നു.


തൊഴില്‍ വിപണിയിലെ വന്‍മാറ്റങ്ങള്‍
ഇങ്ങനെയൊരു സാഹചര്യത്തിലാണ് തൊഴില്‍ വിപണിയിലും ദ്രുതഗതിയിലുള്ള മാറ്റങ്ങളുണ്ടായത്. കാര്‍ഷികേതര സമ്പദ്ഘടനയില്‍ കൂടുതല്‍ വേതനം കിട്ടുന്നതുകൊണ്ട് കാര്‍ഷിക മേഖലയില്‍ തൊഴിലെടുക്കാന്‍ ആളെക്കിട്ടാതായി. പുതിയ തലമുറ നേടിയ വിദ്യാഭ്യാസവും, അവരുടെ തൊഴില്‍ സങ്കല്‍പ്പവും ഇതിന് ആക്കം കൂട്ടി. കാര്‍ഷിക മേഖലയില്‍ വേതനവും, ഉദ്പാദന ക്ഷമതയും തമ്മിലുള്ള ബന്ധം ശോഷിച്ചു പോയി. കാര്‍ഷികേതര മേഖലയിലും അഭ്യസ്തവിദ്യര്‍ അവര്‍ കരുതുന്നതുപോലെ ‘മാന്യമായ’ ജോലിക്കായിരുന്നു അന്വേഷണം. അതുകൊണ്ടുതന്നെ ഈ കുറവ് പരിഹരിക്കുന്നതിന് ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന്, പ്രത്യേകിച്ചും കുറഞ്ഞ വേതനവും അറ്റദാരിദ്ര്യവും ഇപ്പോഴും നടമാടുന്ന സംസ്ഥാനങ്ങളില്‍ നിന്ന് തൊഴില്‍ തേടി ലക്ഷക്കണക്കിന് ആളുകള്‍ കേരളത്തിലെത്തി. ഈയൊരു പ്രതിഭാസം മലയാളികള്‍ക്ക്്് വ്യക്തിപരമായി അന്യമല്ലെങ്കിലും ഇത്്് കേരള സമൂഹവും ഭരണവും എങ്ങനെ മാനേജ് ചെയ്യണമെന്നത്്് ഒരു പുത്തന്‍ വെല്ലുവിളി തന്നെ.

നഗരവത്കരണവും ചില പ്രത്യാഘാതങ്ങളും

മേല്‍പ്പറഞ്ഞ പ്രക്രിയയുടെ ഫലമായാണ് കേരളം ഇപ്പോള്‍ ഒരു നഗരവത്കൃത സംസ്ഥാനമായിരിക്കുന്നത്. 2011-ലെ സെന്‍സസ് പ്രകാരം കേരളത്തിലെ ജനങ്ങളില്‍ പകുതിയോളം പേര്‍ (48%) നഗരവാസികളാണ്. നഗരവത്കരണം പരിതപിക്കേണ്ട ഒരു പ്രതിഭാസമായി കാണേണ്ടതില്ല എന്നാണെന്റെ അഭിപ്രായം. എന്നാല്‍ നഗരവത്കരണം ഉയര്‍ത്തുന്ന വെല്ലുവിളികള്‍ കൈകാര്യം ചെയ്യാന്‍ പ്രാപ്തിയുള്ള ഭരണസ്ഥാപനങ്ങളും, മറ്റ് സംവിധാനങ്ങളും ഉണ്ടാകണം. അതില്ലാത്തതുകൊണ്ടാണ് റോഡപകടങ്ങള്‍, മാലിന്യസംസ്‌ക്കരണം എന്നിവ വലിയൊരു സാമൂഹ്യപ്രശ്‌നമായി കേരളത്തില്‍ മാറിക്കൊണ്ടിരിക്കുന്നത്. ഈ പുത്തന്‍ വെല്ലുവിളി ശക്തമായി നേരിട്ടില്ലെങ്കില്‍ ആരോഗ്യരംഗത്ത് കൈവരിച്ച നേട്ടങ്ങള്‍ ഇല്ലാതാകും എന്ന സംശയം വേണ്ട. അതുമൂലമുണ്ടാവാനിടയുള്ള സാമൂഹ്യ ദുരന്തങ്ങള്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാനുള്ള സാധ്യത തള്ളിക്കളയരുത്.

പൊതുവായി പറഞ്ഞാല്‍ സാമൂഹ്യനീതിയിലും, സാമൂഹ്യ-രാഷ്ട്രീയ പ്രസ്ഥാനങ്ങളിലും കൂടി ഉയര്‍ന്നു വന്ന കേരള മോഡലിന് യുക്തിപരമായ അല്ലെങ്കില്‍ ജൈവപരമായ ഒരു വികാസത്തിന് തൊണ്ണൂറുകളുടെ തുടക്കത്തോടെ ഒരു തിരിച്ചടി അനുഭവപ്പെട്ടു. ദേശീയതലത്തിലുള്ള സാമ്പത്തിക പരിഷ്‌കാരമാണ് ഇതിന്റെ ഒരു പ്രധാന കാരണം. അതുമൂലം ഒരു പ്രത്യേക തരത്തിലുള്ള സാമ്പത്തിക വളര്‍ച്ച ഉണ്ടായെങ്കിലും സമൂഹത്തിന്റെ മൊത്തത്തിലുള്ള വികസന പ്രക്രിയയെ അത് വൈഷമ്യത്തിലാക്കി. എന്നാല്‍ ഇതിനെ പ്രതിരോധിക്കാന്‍ തക്കവണ്ണം നേരത്തെ പരിപാലിച്ചു കൊണ്ടുവന്ന രണ്ടുമേഖലകളുടെ പരാജയവും കാരണമാണ്. അതിലൊന്നാണ് പൊതുമേഖലയുടെ പരാജയം.

പൊതുമേഖലയുടെ തളര്‍ച്ചയും തകര്‍ച്ചയും
നൂറിലധികം പൊതുമേഖല സ്ഥാപനങ്ങള്‍ക്ക്്് രൂപം നല്‍കിയ സംസ്ഥാനമാണ് കേരളം. ഇവയില്‍ മിക്കവയും 1970 നു ശേഷം തുടങ്ങിയവയാണ്. ശക്തമായ ഒരു സ്വകാര്യ മേഖലയുടെ അഭാവം തീര്‍ക്കാനും, അസംഘടിത മേഖലയിലെ സാമ്പത്തിക പിന്നോക്കാവസ്ഥ മാറ്റാനും, പുതുതായി തൊഴില്‍ തേടുന്ന ചെറുപ്പക്കാര്‍ക്ക്്് ഉദ്്്പാദനക്ഷമത കൂടിയതും തദ്വാര കൂടുതല്‍ സേവന വേതന സൗകര്യങ്ങളുള്ള തൊഴിലുകള്‍ ഉറപ്പാക്കാനും വേണ്ടിയായിരുന്നു ഇത്. പൊതുമേഖല എന്നാല്‍, ആ വാക്ക്്് സൂചിപ്പിക്കുന്നതു പോലെ, പൊതു സമൂഹത്തിന്റെ ആസ്തിയുള്ള സ്ഥാപനങ്ങളാണ്. അവ കാര്യക്ഷമമായി പ്രവര്‍ത്തിച്ച്്് സമൂഹത്തിന് ആവശ്യമുളള ഉത്പന്നങ്ങളും സേവനങ്ങളും നല്‍കുക മാത്രമല്ല സാമ്പത്തിക മിച്ചമുണ്ടാക്കുകയും അതിന്റെ തുടര്‍ നിക്ഷേപം വഴി കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും എന്നായിരുന്നു അവയുടെ സൈദ്ധാന്തിക വശം. എന്നാല്‍ അതില്‍ എത്രത്തോളം വിജയിച്ചു? മിച്ചമുണ്ടാക്കി സമ്പദ്് ഘടനയുടെ തുടര്‍ വികസനത്തെ സഹായിക്കുന്നതിനു പകരം പൊതു മേഖലയെ നിലനിര്‍ത്താന്‍ ജനങ്ങള്‍ക്ക്്് അധിക ഭാരം ചുമക്കേണ്ടി വന്നു. പൊതുമേഖലയ്ക്ക്്്് ലക്ഷ്യ ബോധവും, കര്‍മ്മ ബോധവുമായിട്ടുള്ള നേതൃത്വം കൊടുക്കേണ്ട വികസന രാഷ്്്ട്രീയം ദൈനംദിന കാര്യങ്ങളില്‍ ഇടപെട്ട്്് സങ്കുചിത രാഷ്്്ട്രീയമായി മാറിയിട്ടുണ്ടെന്നു ജനങ്ങള്‍ വിശ്വസിക്കുന്നു. കഴിവുറ്റ ഒരു മാനേജ്‌മെന്റ് സ്ഥാപനവത്കരിക്കുന്നതിനു പകരം പൊതു ഉദ്യോഗസ്ഥരെയും വിദഗ്ധരല്ലാത്തവരെയും ഭരണ സാരഥ്യം ഏല്‍പ്പിച്ച് കാര്യക്ഷമത കുറയാനും ചിലപ്പോള്‍ തകരാനും കാരണമായിട്ടുണ്ടോ? പൊതുമേഖലയുടെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിലും ജനസ്വീകാര്യത വര്‍ദ്ധിപ്പിക്കുന്നതിലും തൊഴിലാളി യൂണിയനുകള്‍ എന്തു പങ്കാണ് വഹിച്ചിട്ടുള്ളത്്? സാങ്കേതിക വിദ്യയടക്കം വേണ്ടി വരുന്ന ആധുനികവത്കരണത്തിന് പ്രതികൂലമായി ആരൊക്കെയാണ് പ്രവര്‍ത്തിച്ചിട്ടുള്ളത്? മാതൃകയാക്കാവുന്ന ഒരു തൊഴില്‍ സംസ്‌കാരവും, മാനേജ്‌മെന്റ് സംസ്‌കാരവും പൊതുമേഖലയില്‍ നിന്നും ഉയര്‍ന്നു വരാത്തതെന്തുകൊണ്ട്? വികസനത്തിന്റെ കാഴ്ചപ്പാടില്‍ നിന്നു കൊണ്ട് പൊതുവായി നോക്കുമ്പോള്‍ പൊതുമേഖലയുടെ തകര്‍ച്ചയും തളര്‍ച്ചയും ജനങ്ങളെ പൊതുവെയും അസംഘടിത മേഖലയിലെ തൊഴിലാളികളെ പ്രത്യേകിച്ചും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. അവര്‍ക്കു കിട്ടാതെ പോയ അവസരങ്ങള്‍ എന്ന നിലയിലും പൊതു നഷ്ടം വരുത്തി ജനങ്ങളുടെ സാമ്പത്തിക ഭാരം വര്‍ധിപ്പിച്ചതു വഴിയും.

സഹകരണ മേഖല വികസിച്ചുവോ?
രണ്ടാമത്തെ മേഖല സഹകരണമേഖലയാണ്. കേരളത്തിലെ സമ്പദ്ഘടനയില്‍ സഹകരണമേഖലയ്ക്ക് നിര്‍ണ്ണായകമല്ലെങ്കിലും പ്രധാനപ്പെട്ട ഒരു സ്ഥാനമുണ്ട്. പ്രത്യേകിച്ചും സേവന മേഖലയിലെ സഹകരണ പ്രസ്ഥാനങ്ങളായ ബാങ്കിംഗ് മേഖല, വിപണന മേഖല, മറ്റു സേവന മേഖല എന്നിവ. എന്നാല്‍ ഉത്പാദന/ സംസ്‌കരണ മേഖലയില്‍ എന്തുകൊണ്ട് സഹകരണ പ്രസ്ഥാനത്തിന് ഉറച്ച കാല്‍വെപ്പുകള്‍ വയ്ക്കാനായില്ല? കുറെയൊക്കെ നന്നായി പ്രവര്‍ത്തിക്കുന്ന ചില സ്ഥാപനങ്ങള്‍ ഉണ്ടെങ്കിലും സഹകരണ മേഖലയുടെ പരാജയം, അല്ലെങ്കില്‍ അഭാവം, വളരെയധികം തൊഴിലാളികളെ അസംഘടിത മേഖലയിലേയ്ക്ക് തള്ളിവിട്ടു എന്നതല്ലേ യാഥാര്‍ത്ഥ്യം? പരമ്പരാഗത വ്യവസായ പ്രവര്‍്ത്തനങ്ങളായ കയര്‍ മേഖല, കൈത്തറി മേഖല എന്നീ മേഖലകളില്‍ ഉണ്ടാക്കിയ സഹകരണ ശ്യംഖലകള്‍ ദയനീയമായി പരാജയപ്പെട്ടത് ഈ അവസരത്തില്‍ ഓര്‍ക്കേണ്ടതാണ്. ഈ രംഗത്തും വികസന രാഷ്ട്രീയം എന്നത് സഹകരണ സ്ഥാപനങ്ങള്‍ കക്ഷി രാഷ്ട്രീയ വടംവലികളില്‍ പെടുന്നതും ദൈനംദിന കാര്യങ്ങളില്‍ ഇടപെടുന്നതായ ഭരണ കാര്യങ്ങളിലേയ്ക്കും മറ്റുമാണ് എന്നു ജനം വിശ്വസിച്ചാല്‍ അതല്ല എന്നു പറയാന്‍ കഴിയുമോ ?
പൊതുമേഖല, സഹകരണ മേഖല എന്നിവ വികസിപ്പിക്കേണ്ട വെല്ലുവിളി പഴയതാണെങ്കിലും ഇപ്പോഴും പ്രസക്തമായി തുടരുന്ന ഒന്നാണ്്് എന്നാണെന്റെ അഭിപ്രായം.

ഉന്നത വിദ്യാഭ്യാസവും തൊഴില്‍ വൈദഗ്്ധ്യ പരിശീലനവും
ഇവ രണ്ടും കൂടാതെ എടുത്തു പറയേണ്ട ഒരു പ്രധാന മേഖലയാണ് സ്‌ക്കൂള്‍ വിദ്യാഭ്യാസത്തിനു ശേഷമുള്ള വിദ്യാഭ്യാസ മേഖല. അവിടെ ഗുണപരമായ മാറ്റങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ സാധിക്കാതെവന്നത് ഇന്നത്തെ സാമ്പത്തിക അസന്തുലിതാവസ്ഥയ്ക്കും, അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മയ്ക്കും, കാര്യക്ഷമതകുറഞ്ഞ അസംഘടിത മേഖലയുടെ തുടര്‍ച്ചയ്ക്കും കാരണമായിട്ടുണ്ട്. എണ്ണം കൂട്ടാനുള്ള ആവേശം ഗുണം വര്‍ദ്ധിപ്പിക്കുന്നതില്‍ കാണുന്നില്ല. ഗുണം ഇല്ലാത്ത ഉന്നത വിദ്യാഭ്യാസം കൂടുതല്‍ സാമൂഹ്യ പ്രശ്‌നങ്ങളും പിരിമുറുക്കങ്ങളുമാണ് സൃഷ്ടിക്കുക. അതുപോലെതന്നെ പ്രധാനപ്പെട്ട ഒന്നാണ് ഉന്നത വിദ്യാഭ്യാസ മേഖലയില്‍ പോകാന്‍ സാധിക്കാത്ത എന്നാല്‍ സ്‌ക്കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞ വലിയൊരു വിഭാഗം ചെറുപ്പക്കാരുടെ സ്ഥിതി. കാര്യമായ തൊഴില്‍ വൈദഗ്ധ്യ പരിശീലനം കൊടുക്കാനുള്ള സ്ഥാപനങ്ങള്‍ തുലോം കുറവാണ്. ലാഭം വര്‍ദ്ധിപ്പിക്കാനുളള അവസരം കുറവായതു കൊണ്ട് സ്വകാര്യമേഖലയ്ക്ക് ഇതില്‍ വലിയ താത്പര്യമില്ല അഥവാ താല്പര്യമുണ്ടെങ്കില്‍ അവര്‍ നിര്‍ദ്ദേശിക്കുന്ന ഫീസ് കൊടുക്കാന്‍ ത്രാണിയില്ലാത്തവരാണ് ഈ ചെറുപ്പക്കാര്‍. ഈ പുത്തന്‍ വെല്ലുവിളി നേരിടാന്‍ കാര്യമായ നീക്കങ്ങള്‍ ഗവണ്‍മെന്റ് തലത്തിലുണ്ടാവേണ്ടതാണ്. പ്രത്യേകിച്ചും, വ്യവസായ ശാലകള്‍ക്കു വേണ്ട തൊഴില്‍ വൈദഗ്ധ്യവും, കെട്ടിട നിര്‍മ്മാണം പോലുള്ള ക്രീയാത്മകമായ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ട വൈദഗ്ധ്യവും.

സ്വകാര്യ ലാഭവും പൊതു നഷ്ടവും
ചുരുക്കത്തില്‍ കേരളം ഇന്നനുഭവിക്കുന്നത് സ്വകാര്യ സമ്പദ്ഘടനയുടെ അഭൂതപൂര്‍വ്വമായ വളര്‍ച്ചയും, പൊതുസംവിധാനത്തിന്റെയും, പൊതുമേഖലയുടെയും തളര്‍ച്ചയുമാണ്. ഈ ഒരു സാഹചര്യത്തില്‍ വേണം ഈ പ്രക്രിയ ഉത്പാദിപ്പിക്കുന്ന പരിസ്ഥിതി പ്രശ്‌നങ്ങളേയും നോക്കിക്കാണുവാന്‍. നിയന്ത്രണമില്ലാത്ത സ്വകാര്യമേഖലയുടെ പ്രവര്‍ത്തനം സ്വകാര്യ ലാഭവും അതേസമയം സമൂഹ നഷ്ടവും സൃഷ്ടിക്കുന്നു. ഇതുകൂടാതെ പൊതുസംവിധാനത്തിന്റെ കീഴില്‍ വികസനമെന്ന പേരില്‍ വരുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പരിസ്ഥിതി സന്തുലനത്തെ വകവെക്കാതെ പ്രവര്‍ത്തിക്കുമ്പോള്‍ അവ വെളുക്കാന്‍ തേച്ചത്് പാണ്ടായതുപോലെ ആയിവരുന്നു. അതിന്റെ ഉദാഹരണങ്ങള്‍ നിരവധിയാണ്്്. ഇതിനെല്ലാറ്റിനും പുറമെയാണ് വിപണിയെ മാത്രം അടിസ്ഥാനമാക്കിയുള്ള ഒരു പരിപ്രേഷ്യവും പ്രയോഗവും സൃഷ്ടിക്കുന്ന മറ്റു സാമൂഹ്യപ്രശ്‌നങ്ങള്‍. അതില്‍ ഉള്‍പ്പെടുന്നതാണ് സാമൂഹ്യമായോ, സാമ്പത്തികമായോ അല്ലെങ്കില്‍ അവ രണ്ടുമായോ അവശത അനുഭവിക്കുന്നവര്‍ക്കു കിട്ടേണ്ട നീതി. ഒരു ആധുനിക സമൂഹത്തില്‍ സ്ത്രീകള്‍ക്ക്്് ലഭിക്കേണ്ട നീതിയും, പങ്കാളിത്തവും ഇതിലുള്‍പ്പെടുന്നു.

ഈ ഒരു പശ്ചാത്തലത്തിലാണ് കേരളവികസന സംഗമം എന്ന പേരില്‍ വികസനത്തിന്റെ പഴയതും പുതിയതുമായ വെല്ലുവിളികള്‍ ചര്‍ച്ച ചെയ്യുവാന്‍ കേരള ശാസ്ത്രസാഹിത്യ പരിഷത്ത്്, തിരുവനന്തപുരത്ത്് ഏപ്രില്‍ 30, മെയ്്് 1 എന്നീ തീയതികളില്‍ വേദി ഒരുക്കുന്നത്്. പല ആശയങ്ങളും അഭിപ്രായങ്ങളും ചര്‍ച്ച ചെയ്യുവാനും അതിന്റെ അടിസ്ഥാനത്തില്‍ ഇപ്പോള്‍ പല തലങ്ങളിലും നടക്കുന്ന വികസന ചര്‍ച്ചകള്‍ക്ക്്്് പുതിയൊരു പരിപ്രേഷ്യവും, ദിശാബോധവും നല്‍കാനും കഴിയുമെന്നാണ് വിശ്വാസം. 1976-ല്‍ ‘കേരളത്തിന്റെ സമ്പത്ത്്’ എന്ന പുസ്തത്തിലൂടെ അഴിച്ചുവിട്ട വികസന സംവാദം പിന്നീട് സൈലന്റ്് വാലി സംവാദത്തിലൂടെ പരിസ്ഥിതി പ്രശ്്്‌നങ്ങളിലേയ്ക്കും അതോടൊപ്പം വിദ്യാഭ്യാസം, ആരോഗ്യം, ഊര്‍ജ്ജം, വികേന്ദ്രീകൃത ആസൂത്രണം എന്നീ മേഖലകളില്‍ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ പലവിധ പ്രവര്‍ത്തനങ്ങള്‍ക്കും സംവാദങ്ങള്‍ക്കും വഴിയൊരുക്കിയ പ്രസ്ഥാനമെന്ന നിലയില്‍ ഈ പുത്തന്‍ ചര്‍ച്ച കൂടുതല്‍ ഫലപ്രദമാകുമെന്നും വിശ്വസിക്കുന്നു.


സുവര്ണ ജൂബില വാര്ഷികം- കാര്യപരിപാടി

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സുവര്ണ ജൂബില വാര്ഷികം മേയ് 10, 11, 12 തീയതകളില് കോഴിക്കോട് തളി സാമൂതിരി ഹയര്‍ സെക്കന്ററി സ്കൂളില്‍ നടക്കും. ഒന്പതാം തീയതി ശാസ്ത്രം സാമൂഹികവിപ്ലവത്തിന് എന്ന ദേശീയ സെമിനാറ് സമ്മേളനത്തിന് മുന്നോടിയായ നടക്കും.

സുവര്ണ ജൂബില വാര്ഷികം- കാര്യപരിപാടി

ഒന്നാം ദിവസം - 10.05.2013
പ്രതിനിധി സമ്മേളനം
08.30 - 09.45 . രജിസ്‌ട്രേഷന്‍.
10.00 - 10.15 . സ്വാഗതം
ജനറല്‍ കണവീനര്‍, സ്വാഗതസംഘം
10.15 - 10.30 . അധ്യക്ഷപ്രസംഗം
10.30 - 10.45 . പ്രവര്ത്തന റിപ്പോര്ട്ട്
10.45 - 11.00 . വരവ് . ചെലവ് കണക്ക്
11.00 - 11.15 - സ്ത്രീ പഠനം റിപ്പോര്‍ട്ട് പ്രകാശനം
11.15 - 01.00 . പ്രവര്ത്തന റിപ്പോര്ട്ട്- ചര്ച്ച ക്രോഡീകരണം
(ഉച്ച തിരിഞ്ഞ്)

02.00 - 05.30
സുവ.ണ ജൂബിലി ഉദ്ഘാടന സമ്മേളനം
. സ്വാഗത ഗാനം
. സ്വാഗത പ്രസംഗം
ചെയര് മാന് , സ്വാഗസംഘം
. അധ്യക്ഷ പ്രസംഗം
പ്രസിഡന്റ്, പരിഷത്ത്
. ഉദ്ഘാടന ക്ലാസ്സുകള്‍
ഉദ്ഘാടന ‘ാ ുക.
1. . ഡോ. എം. വിജയ.
(ഇന്ത്യന്‍. ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് സയന്സസ്, ബാംഗ്ലൂര്)
വിഷയം : Modern Biology and Its Societal Implications
2 . ഡോ. മഹ്ത എസ്. ബാംചി
(ജനവിജ്ഞാന് വേദിക, ഹൈദരാബാദ്)
വിഷയം : Science and Women
3 . ഡോ. സത്യജിത് രത്
(ഇന്ത്യന്‍. ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ഇമ്യൂണോളജി, ന്യൂഡല്‍ഹി)
വിഷയം : Science Technology & Intellectual Property
നന്ദി . ജനറല്‍ കണ് വീനര്‍
05.30 - 07.30 . ശാസ്ത്ര ജാഥ

07.30 - 09.00 . സ്മൃതി സംഗമം
(പഴയകാല പ്രവര് ത്തക സംഗമം)
കലാപരിപാടികള്
രണ്ടാം ദിവസം - 11.05.2013
പ്രതിനിധി സമ്മേളനം തുടര്‍ച്ച
09.00 - 11.30 . പ്രവര്ത്തന റിപ്പോര്‍ട്ടില്‍ ജില്ലകളുടെ പ്രതികരണം
11.30 - 12.30 . സംഘടനാ രേഖ അവതരണം
12.30 - 01.00 . പ്രമേയങ്ങള്‍
02.00 - 4.30 . ചര്ച്ച
04.30 - 05.00 . സ്വാഗതസംഘം പരിചയപ്പെടല്‍
05.00 - 06.30 . പി.ടി.ബി സ്മാരക പ്രഭാഷണം
പ്രൊഫ. വി.കെ. ദാമോദരന്‍
വിഷയം : സൗര ജനാധിപത്യസ്ഥിലേക്ക്
06.30 - 07.30 . വിശ്രമം
07.30 - 09.00 . സംഘടനാ രേഖ ചര്ച്ച
ഗ്രൂപ്പുകളുടെ പ്രതികരണം
09.00 - 09.30 . ഭാവി പ്രവര്‍ത്തനത്തിന് ഒരാമുഖം
09.30 - 10.00 . ലഘു അവതരണങ്ങള്‍
മൂന്നാം ദിവസം - 12.05.2013
09.00 - 09.30 . സംഘടനാ രേഖ ചര്‍ച്ച
ക്രോഡീകരണം
09.30 - 10.30 . പ്രവര്‍ത്തന റിപ്പോര്ട്ടിലുള്ള
ചര്ച്ചയക്കു മറുപടി
10.30 - 11.00 . ട്രഷററുടെ മറുപടിഞ്ഞെടുപ്പ്
11.30 - 11.45 . ആസന്ന ഭാവി പരിപാടികളുടെ അവതരണം
11.45 - 12.45 . ഭാവി പ്രവര്ത്തനം
ജില്ലാ ഗ്രൂപ്പു ചര്ച്ച
12.45 - 01.00 . സമാപനം.


മാലിന്യ സംസ്‌കരണത്തിന് വ്യത്യസ്തമാര്‍ഗങ്ങള്‍: പ്രദര്‍ശനം29 നു തുടങ്ങും

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിക്കുന്ന വികസന സംഗമത്തോടനുബന്ധിച്ച് നടക്കുന്ന പ്രദര്‍ശനം ഇന്നുച്ചമുതല്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ ആരംഭിക്കും. മാലിന്യ സംസ്‌കരണത്തിനും ബയോഗ്യാസിനും സഹായിക്കുന്ന വിവിധതരം പ്ലാന്റുകള്‍, ജലശുചിത്വത്തിനുള്ള മാതൃകകള്‍, സോളാര്‍ മാതൃകകള്‍, ഇതുമായി ബന്ധപ്പെട്ട മറ്റ് ഉത്പന്നങ്ങള്‍, ചൂടാറാപ്പെട്ടി, പുകശല്യമില്ലാത്ത പരിഷത്ത് അടുപ്പ്, കുടുംബശ്രീ ഉത്പന്നങ്ങള്‍, പരിഷത്ത് പുസ്തകങ്ങള്‍ എന്നിവ പ്രദര്‍ശനത്തില്‍ ഉണ്ടാകും. ശാസ്ത്രസാഹിത്യ പരിഷത്ത്, നബാര്‍ഡ് സഹായത്തോടെ സംഘടിപ്പിക്കുന്ന പ്രദര്‍ശനത്തില്‍, പാലക്കാട് ഐ.ആര്‍.ടി.സി., എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍, കെ.എസ്.ഇ.ബി., കാനറാ ബാങ്ക്, ഭൂജല വകുപ്പ്, ശുചിത്വമിഷന്‍, ലാന്‍ഡ് യൂസ് ബോര്‍ഡ്, വേള്‍ഡ് വൈഡ് ഫണ്ട്, തണല്‍ തുടങ്ങി വിവിധ ഏജന്‍സികളും സംഘടനകളും പങ്കെടുക്കും. മേയ് ഒന്നുവരെ രാവിലെ 10 മണിമുതല്‍ വൈകിട്ട് എട്ടുവരെ പ്രദര്‍ശനം കാണാം. പ്രവേശനം സൗജന്യമാണ്.


വികസനസംഗമം: പ്രദര്‍ശനവും പ്രീകോണ്‍ഫറന്‍സും ഇന്നു (29.04.13) മുതല്‍; ഉദ്ഘാടനം നാളെ (30.04.13)

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിക്കുന്ന കേരള വികസന സംഗമത്തിന്റെ പ്രീകോണ്‍ഫറന്‍സും സുസ്ഥിര ഉത്പന്നങ്ങളുടെ പ്രദര്‍ശനവും ഇന്ന് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നടക്കും.
ഉച്ചതിരിഞ്ഞ് ഒന്നരമണിക്ക് ഊര്‍ജസംരക്ഷണം, മാലിന്യ സംസ്‌കരണം ജല സംരക്ഷണം തുടങ്ങിയവയിലെ നൂതനമാതൃകകള്‍ പരിചയപ്പെടുത്തുന്ന പ്രദര്‍ശനം ആരംഭിക്കും. തുടര്‍ന്ന് ഉച്ചതിരിഞ്ഞ് രണ്ടിന് ഡോ. കെ. പി. കണ്ണന്റെ അധ്യക്ഷതയില്‍ സംഗമത്തില്‍ അവതരിപ്പിക്കുന്ന പൊതു സമീപന രേഖ ചര്‍ച്ച ചെയ്യുന്ന പ്രീകോണ്‍ഫറന്‍സ് നടക്കും.
നാളെ (ഏപ്രില്‍ 30 ) രാവിലെ 10 ന് യൂണിവേഴ്‌സിറ്റി കോളേജ് സെന്റിനറി ആഡിറ്റോറിയത്തില്‍ പ്രൊഫ. മാധവ് ഗാഡ്ഗില്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. പ്രൊഫ.കെ.പി.കണ്ണന്‍ അധ്യക്ഷത വഹിക്കും. പ്രമുഖ സാമ്പത്തികശാസ്ത്രജ്ഞനായ ഡോ. വെങ്കിടേഷ് ആത്രേയ മുഖ്യപ്രഭാഷണം നടത്തും. പ്രൊഫസര്‍ ടി. പി. കുഞ്ഞിക്കണ്ണന്‍ സമീപന രേഖ അവതരിപ്പിക്കും. സി.പി.നാരായണന്‍ എം.പി., എം.എല്‍.എ. മാരായ ഡോ.തോമസ് ഐസക്, വി.ഡി.സതീശന്‍, മുന്‍ മന്ത്രി ബിനോയ് വിശ്വം, ഡോ.വി.എസ്.വിജയന്‍ എന്നിവര്‍ സമീപനരേഖയോട് പ്രതികരിച്ചു സംസാരിക്കും. പരിഷത്ത് ജനറല്‍ സെക്രട്ടറി ടി.കെ.ദേവരാജന്‍ സ്വാഗതവും ജനറല്‍ കണ്‍വീനര്‍ പി.എസ്.രാജശേഖരന്‍ നന്ദിയും പറയും,
ഉച്ചതിരിഞ്ഞ് ഭക്ഷ്യ സുരക്ഷ, പ്രകൃതി സുരക്ഷ, ജലസുരക്ഷ, ഊര്‍ജം, ഗതാഗതം, ഉപജീവനസുരക്ഷ എന്നീ മേഖലകളുമായി ബന്ധപ്പെട്ട ഏഴു സെമിനാറുകള്‍ നടക്കും. വൈകിട്ട് അഞ്ചിന് കൃഷി, മാലിന്യസംസ്‌കരണം, മൃഗസംരക്ഷണം, സൂക്ഷ്മസംരംഭങ്ങള്‍ എന്നിവ സംബന്ധിച്ച് കേരളത്തിലെ വിവിധ വികസന മാതൃകകള്‍ അവതരിപ്പിക്കുന്ന സെഷന്‍ സുഗതകുമാരി ടീച്ചര്‍ ഉദ്ഘാടനം ചെയ്യും. വി. ശിവന്‍കുട്ടി എം.എല്‍.എ അധ്യക്ഷത വഹിക്കും. വൈകിട്ട് ഏഴിന് സജിത മഠത്തില്‍ സംവിധാനം ചെയ്ത് ഷൈലജ പി അംബു അവതരിപ്പിക്കുന്ന മത്സ്യഗന്ധി നാടകം അരങ്ങേറും.
മേയ് ഒന്നിന് നെല്ലുത്പാദനം, ധാന്യേതരവിളകളുടെ ഉത്പാദനം, പാലുത്പാദനം-കേരളത്തിന്റെ സാധ്യതകള്‍, മാംസം-മുട്ട-മത്സ്യോത്പാദനം, കാര്‍ഷിക ഭൂവിനിയോഗത്തിലെ മാറ്റങ്ങളും കാര്‍ഷിക പാരിസ്ഥിതിക പ്രത്യാഘാതങ്ങളും, ഭൂവിനിയോഗത്തിലെ മാറ്റങ്ങളും പരിസ്ഥിതിയും, വനപരിസ്ഥിതിയിലെ മാറ്റങ്ങളും അതിജീവനസാധ്യതകളും, ഖനനവും പാരിസ്ഥിതിക പ്രത്യാഘാതങ്ങളും, ജലസ്രോതസ്സുകളുടെ മാറ്റങ്ങള്‍, ജലവിതരണ രംഗത്തെ പ്രവണതകള്‍, റോഡ് ഗതാഗതം, റെയില്‍-ജല ഗതാഗതം, ഊര്‍ജ ഉത്പാദനവും സംരക്ഷണവും: കേരളത്തിന്റെ സാധ്യതകള്‍, കാര്‍ഷികമേഖലയുടെ നവീകരണവും പുതിയ തൊഴില്‍ സാധ്യതകളും, പരമ്പരാഗത വ്യവസായങ്ങളുടെ ആധുനികീകരണവും തൊഴില്‍ സാധ്യതകളും, അസംഘടിതമേഖലയും തൊഴില്‍ രംഗവും, ഐ.ടിയും തൊഴില്‍ സാധ്യതകളും എന്നീ വിഷയങ്ങള്‍ സംബന്ധിച്ച ശില്പശാലകള്‍ നടക്കും.
നാനൂറു പേര്‍ പങ്കെടുക്കുന്ന സംഗമത്തില്‍ സംസ്ഥാനത്തിനകത്തും പുറത്തും നിന്നായി നുറ്റിമുപ്പതു വിദഗ്ധര്‍ വിവിധ സെഷനുകളില്‍ വിഷയാവതരണം നടത്തും.
മേയ് ഒന്നിന് വൈകിട്ട് 3.45 ന് സമാപനസമ്മേളനത്തില്‍ പരിഷത്ത് പ്രസിഡന്റ് കെ.ടി.രാധാകൃഷ്ണന്‍ അധ്യക്ഷത വഹിക്കും. ഡോ. ആര്‍.വി.ജി. മേനോന്‍, എം. എല്‍.എ മാരായ എം.എ. ബേബി, കെ.മുരളീധരന്‍, മുന്‍മന്ത്രിമാരായ എന്‍.കെ. പ്രേമചന്ദ്രന്‍, കുട്ടി അഹമ്മദ് കുട്ടി, എന്നിവര്‍ പങ്കെടുക്കും.


പാലക്കാട്‌ ജില്ല സമ്മേളനം 2013

പരിഷദ് പാലക്കാട്‌ ജില്ല സമ്മേളനം ഏപ്രിൽ 20 21 തിയ്യതികളിലായി തൃത്താലയിൽ വച്ച് നടന്നു. ഡോ അനിൽ സകരിയ കാലാവസ്ഥ വ്യതിയാനം ജീവന്റെ ഭാവി എന്ന വിഷയത്തിൽ ക്ലാസെടുത് സമ്മേളനം ഉദ്ഖാടനം ചെയ്തു. പുതിയ ഭാരവാഹികൾ എം എം പരമേശ്വരൻ (പ്രസിഡണ്ട്‌ ) നിനിത, വിജയന് (വൈസ് പ്രസിഡണ്ട്‌) ശിവദാസ്‌ എസ് (സെക്രടറി) പ്രദീപ്‌, നാരായണൻ കുട്ടി (ജോ സെക്രടറി) സുധീർ (ട്രഷറർ). ഡോ ബി ഇക്ബാൽ രചിച്ച ഔഷധ വ്യവസായം ഇന്നലെ ഇന്ന് എന്ന പുസ്തകത്തിന്റെ ജില്ല തല പ്രകശനം അഡ്വ വി ടി ബലറാം എം എൽ എ നിർവഹിച്ചു.


കേരള വികസന സംഗമം:പ്രീ കോണ്‍ഫറന്‍സ് 29 ന് ആരംഭിക്കും

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിക്കുന്ന കേരള വികസന സംഗമത്തിന്റെ ഭാഗമായുള്ള പ്രീകോണ്‍ഫറന്‍സ് ഏപ്രില്‍ 29 ന് ആരംഭിക്കും. കേരള വികസനത്തെ സംബന്ധിച്ച് സംഗമത്തില്‍ അവതരിപ്പിക്കുന്നതിന് പരിഷത്ത് തയ്യാറാക്കിയ കരടു പൊതുസമീപന രേഖയ്ക്ക് അന്തിമരൂപം നല്കുന്നതിനുള്ള ചര്‍ച്ചകള്‍ പ്രീകോണ്‍ഫറന്‍സില്‍ നടക്കും. 29 ന് ഉച്ചതിരിഞ്ഞ് 2 മുതല്‍ ആരംഭിക്കുന്ന പ്രീകോണ്‍ഫറന്‍സ് രാത്രി 7 ന് സമാപിക്കും. സംഗമത്തോടനുബന്ധിച്ച് നടക്കുന്ന പ്രദര്‍ശനവും 29 ന് രാവിലെ ആരംഭിക്കും.
സംഗമത്തിലേക്ക് ഓണ്‍ലൈന്‍ രജിസ്ട്രേഷനു താത്പര്യമുള്ളവര്‍ക്ക് 24 വരെ www.keralavikasanasangamam.inഎന്ന സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം.

തിരുവനന്തപുരം ജില്ലാസമ്മേളനം സമാപിച്ചു

തിരുവനന്തപുരം: രണ്ടു ദിവസമായി നെയ്യാറ്റിന്കരയ്ക്കടുത്തുള്ള മാരായമുട്ടത്ത് ( പെരുങ്കടവിള മേഖല) നടന്ന പരിഷത്ത് തിരുവനന്തപുരം ജില്ലാസമ്മേളനം സമാപിച്ചു. കേരളത്തിന്റെ ജനാധിപത്യപ്രക്രിയയെ പരിസ്ഥിതിവത്കരിച്ചതാണ് അമ്പതുവര്‍ഷത്തെ ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ഏറ്റവും വലിയ സംഭാവനയെന്ന് ആസൂത്രണബോര്‍ഡ് മുന്‍ അംഗം ഡോ. കെ.എന്‍. ഹരിലാല്‍ പ്രസ്താവിച്ചു. മാരായമുട്ടം ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പരിഷത്ത് തിരുവനന്തപുരം ജില്ലാസമ്മേളനം ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളസമൂഹത്തില്‍ നടന്ന ജനാധിപത്യപ്രക്രിയയുടെ പ്രാധാന്യം കേരളസമൂഹമോ പരിഷത്തുള്‍പ്പെടെയുള്ള പ്രസ്ഥാനങ്ങളോ ആഴത്തില്‍ ഉള്‍ക്കൊണ്ടിട്ടില്ല എന്നത് ജനാധിപത്യത്തിന്റെ മുന്നോട്ടുപോക്കിന് തടസ്സമാണ്. സാമ്രാജ്യത്വവിരുദ്ധ പോരാട്ടം ശക്തിപ്പെടുത്തുകയും ജനാധിപത്യത്തെ കൂടുതല്‍ അര്‍ഥപൂര്‍ണമാക്കാന്‍ വേണ്ടതെന്നതാണ് വെനിസ്വേലയിലും ബ്രസീലിലുമുള്‍പ്പെടെയുള്ള ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ ഇപ്പോള്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. കേരളത്തില്‍ ജനാധിപത്യമുന്നേറ്റങ്ങളുടെ നേട്ടങ്ങളെക്കാള്‍ വഴികള്‍ക്കാണ് പ്രാധാന്യം. കേവലം സന്നദ്ധപ്രവര്‍ത്തനത്തിലൂടെയല്
ല, പോരാട്ടങ്ങളിലൂടെയാണ് ജാതി-ജന്മി-നാടുവാഴി വ്യവസ്ഥയെ കേരളം മാറ്റിയെടുത്തത്. അതിന്റെ ഭാഗമായി സൃഷ്ടിക്കപ്പെട്ട പൊതുഇടങ്ങളും പൊതുസംവിധാനങ്ങളും പക്ഷേ ഇന്ന് വെല്ലുവിളി നേരിടുകയാണ്. അവയെ ശക്തിപ്പെടുത്തിക്കൊണ്ടുമാത്രമേ കേരളത്തിന്റെ മുന്നേറ്റം ഉറപ്പിക്കാനാകൂ എന്നും അദ്ദേഹം പറഞ്ഞു.
അമ്പതുവര്‍ഷത്തിലെത്തിയ പരിഷത്ത് പുതിയ കാലത്തിലെ വെല്ലുവിളികള്‍ നേരിടാന്‍ കൂടുതല്‍ സജ്ജമാകേണ്ടതുണ്ടെന്നും അധ്യക്ഷത വഹിച്ച പരിഷത്ത് ജില്ലാപ്രസിഡന്റ് ഡോ. കെ. വിജയകുമാര്‍ പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് അമ്പലത്തറയില്‍ ഗോപകുമാര്‍ ആശംസ നേര്‍ന്നു. ജില്ലാ സെക്രട്ടറി ബി. രമേശ് റിപ്പോര്‍ട്ടും ട്രഷറര്‍ എം. വിജയകുമാര്‍ കണക്കും അവതരിപ്പിച്ചു. സംസ്ഥാന പ്രസിഡന്റ് കെ.ടി. രാധാകൃഷ്ണന്‍ സംഘടനാരേഖ അവതരിപ്പിച്ചു. സമ്മേളനവേദിയില്‍വച്ച് പി. പ്രദീപ്, എസ്. വേലുക്കുട്ടിപ്പിള്ള എന്നിവരെ ആദരിച്ചു. ജഗത് തിരുപുറം വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനം അമ്പലത്തറയില്‍ ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. ഷിബു അരുവിപ്പുറം, ആര്‍ പരമേശ്വരന്‍പിള്ള, ടി.ആര്‍. പ്രശാന്ത് എന്നിവര്‍ സംസാരിച്ചു. രണ്ടാം ദിവസം
(2013 ഏപ്രില്‍ 21) ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെ സംബന്ധിച്ച് ജൈവവൈവിധ്യബോര്‍ഡ് മുന്‍ ചെയര്‍മാന്‍ ഡോ. വി.എസ്. വിജയന്‍, വികസനസംഗമത്തെക്കുറിച്ച് ഡോ. കെ.പി. കണ്ണന്‍, പി.എസ്.രാജശേഖരന് എന്നിവര്‍ സംസാരിച്ചു. കെ.ജി ഹരികൃഷ്ണന്‍ ഭാവിപ്രവര്‍ത്തന രേഖ അവതരിപ്പിച്ചു. വൈകിട്ട് ശാസ്ത്രജാഥയോടെ സമ്മേളനം സമാപിച്ചു.
പ്രസിഡന്റായി ഡോ.കെ.വിജയകുമാറിനെയും സെക്രട്ടറിയായി ബി രമേഷിനെയും ട്രഷററായി എം.വിജയകുമാറിനെയും സമ്മേളനം വീണ്ടും തെരഞ്ഞെടുത്തു. വാസുദേവന്‍പിള്ള, ഷീല എന്നിവര്‍ പുതിയ വൈസ്പ്രസിഡന്റുമാരും എസ്. രാജിത്ത്, സദീറ ഉദയകുമാര്‍ എന്നിവര്‍ ജോയിന്റ് സെക്രട്ടറിമാരുമായി 29 അംഗ ജില്ലാക്കമ്മിറ്റിയെയും സമ്മേളനം തെരഞ്ഞെടുത്തു.
കേ
ജില്ലയിലെ 13 മേഖലകളില്‍ നിന്നായി ഇരുനൂറ്റിയന്‍പതോളം പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കുത്തു.

ഗ്രാമപത്രം

ഗ്രാമപത്രം
 
Copyright © 2013. Kerala Sasthra Sahitya Parishath - All Rights Reserved
Powered by Blogger